പെണ്ണേ നിൻ കണ്ണിലെ

പെണ്ണേ നിൻ കണ്ണിൽ
കാമന്റെ വില്ലുകൾ
തേനമ്പൊരായിരം തൊടുത്തു നിൽക്കവേ
ഉള്ളിന്റെ ഉള്ളിൽ
പൊള്ളുന്ന നൊമ്പരം
കള്ളീയെൻ കൈകളിൽ കുഴഞ്ഞു വീഴ്ക നീ

സ്വപ്നത്തിലിന്നലെ
എന്നെപ്പുണർന്നുവോ
സ്വർഗ്ഗീയചിന്തകൾ പകർന്നു തന്നുവോ
മാനത്തിലമ്പിളി
മങ്ങിത്തുടങ്ങവേ
മാറിൽക്കിടത്തിയെന്നെ ഓമനിച്ചുവോ (പെണ്ണേ...)

ചുണ്ടത്തു മുട്ടിമുട്ടി നിൽക്കയല്ലേ നീ
വണ്ടിന്റെ മുൻപിൽ കൺ തുറന്ന പൂവു നീ
വരൂ...വരൂ...വരൂ.....വരൂ... (പെണ്ണേ...)

ചൂടാത്ത പൂവു ചൂടി ഞാനൊരുങ്ങിയോ
പാടാത്ത പാട്ടു കേട്ട് ഞാനുറങ്ങിയോ
തളിർമുഖം തലോടലിൽ കുഴഞ്ഞുവോ (പെണ്ണേ...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
6
Average: 6 (1 vote)
Penne Nin Kannile

Additional Info

അനുബന്ധവർത്തമാനം