പേടി തോന്നി ആദ്യം കണ്ടപ്പോൾ



ഗീത് തേരി ഗാത്തീഹൂം മേം
യാദ് മേം സദാത്തീഹോ തും ഛുപ്കേ ഛുപ്കേ ദില്‍ ചുരാ ലിയാ തും നേ സജന്‍

മുസ്ക്കുരാക്കേ മന്‍ ജലാ ദിയാ



പേടി തോന്നി ആദ്യം കണ്ടപ്പോൾ മറ്റെന്തോ തോന്നി

പിന്നെ ഞാൻ നിന്നെ കണ്ടപ്പോൾ

ഒന്നു കൂടി കാണാൻ തോന്നി എന്നുമെന്നും കാണാൻ തോന്നി

നിന്നെ ഞാൻ വീണ്ടും കണ്ടപ്പോൾ തങ്കം

(പേടി തോന്നി....)



ഓ...മഴവില്ലിൻ റിബ്ബൺ കെട്ടിയ

മാനത്തെ കുറുമുകിൽ പോലെ (2)

നിൻ മുടിക്കെന്തൊരു സൗന്ദര്യം ഓ...

ചാഞ്ചാടും താമര പോലെ

ചൈത്രത്തിൽ പൂവനി പോലെ

നിൻ മുഖത്തെന്തൊരു സൗരഭ്യം തങ്കം....

(പേടി തോന്നി....)





തോക്കെടുത്ത പെൺ കൊടി നിന്റെ

വാക്കിലൊഴുകി വന്ന ഗസലിൽ (2)

കേട്ടു ഞാൻ പുതിയൊരു മൃദുരാഗം

ഓ...

ഗീത് തേരി ഗാത്തീഹൂം മേം

യാദ് മേം സദാത്തീഹോ തും ഛുപ്കേ ഛുപ്കേ ദില്‍ ചുരാ ലിയാ തും നേ സജന്‍

മുസ്ക്കുരാക്കേ മന്‍ ജലാ ദിയാ

ഓ,...തങ്കം (പേടി തോന്നി....)

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
3.5
Average: 3.5 (2 votes)
Pedi Thonni Aadyam Kandappol

Additional Info

അനുബന്ധവർത്തമാനം