പതിനെട്ടുപടി കടന്നാൽ
പതിനെട്ടുപടി കടന്നാൽ പുണ്യ പീഠം
പരബ്രഹ്മ നന്ദനന്റെ സ്വർഗ പീഠം..(2)
ഇരുമുടികൾ തലയിലേന്തി പടികടന്നിടാം..(2)
ഈരേഴുലോകവുമാ പീഠത്തിൽ കാണാം..
പതിനെട്ടുപടി കടന്നാൽ പുണ്യ പീഠം
പരബ്രഹ്മ നന്ദനന്റെ സ്വർഗ പീഠം
മണ്ണിൽ നിന്നും വന്നതെല്ലാം മണ്ണോട് ചേരും
വാനം തന്ന വായുമാത്രം വാനോട് ചേരും...(2)
ജീവിതമാം ഇടവേളയിൽ എന്തിനു കലഹം..(2)
വലിയവനായ് ഒരാൾ മാത്രം... ചെറിയവർ നമ്മൾ..(2)
പതിനെട്ടുപടി കടന്നാൽ പുണ്യ പീഠം
പരബ്രഹ്മ നന്ദനന്റെ സ്വർഗ പീഠം..
കാത്തുവെയ്ക്കും സ്വർണ്ണം നിന്റെ ദു:ഖം തീർക്കുമോ..
പൂഴ്ത്തിവെച്ച നിധികൾ ദൈവ വിധികളാകുമോ...(2)
എരിഞ്ഞുതീർന്നാൽ മാളികയും മാടവും ചാരം..(2)
ഉയർന്നവനെ തേടിപ്പോകാം... താഴ്ന്നവർ നമ്മൾ..(2)
പതിനെട്ടുപടി കടന്നാൽ പുണ്യ പീഠം
പരബ്രഹ്മ നന്ദനന്റെ സ്വർഗ പീഠം..
ഇരുമുടികൾ തലയിലേന്തി പടികടന്നിടാം..
ഈരേഴുലോകവുമാ പീഠത്തിൽ കാണാം..
പതിനെട്ടുപടി കടന്നാൽ പുണ്യ പീഠം
പരബ്രഹ്മ നന്ദനന്റെ സ്വർഗ പീഠം