പകലോ കാണാതെ എരിയും

പകലോ കാണാതെ എരിയും രാവാകെ
നിഴലായി ഓർമ്മകൾ മൂളും പോലെ
പല മുഖമോരോന്നായി ചിതറുന്നറിയാതെ ചുഴലും കാറ്റിലെ പൂക്കൾ പോലെ
കാലം വേരോടുമേതോ ദൂരം തിരികേ തിരികേ നേരറിഞ്ഞു തുഴയേ
ഓരോരോ കഥ മാറിയാടും കോലം
ഇനി അലയുകയായ് നൂലഴിഞ്ഞു വെറുതേ 

മുറിവുകളറിയാതെ ഉമിയായ്‌ നീറാതെ
ഇതുവരെ ആകാശമേറിയോ.. ഞാൻ
അഴിയാ ചുരുളേറും വഴിയായ് നീയേറെ
പകലിൻ കാൽപ്പാട് തേടിയോ ഞാനകലേ

ഉം ... അകലേ ...

കാലം വേരോടുമേതോ ദൂരം
തിരികേ തിരികേ നേരറിഞ്ഞു തുഴയേ
ഓരോരോ കഥ മാറിയാടും കോലം
ഇനി അലയുകയായ് നൂലഴിഞ്ഞു വെറുതേ 

കാലം വേരോടുമേതോ ദൂരം
കാലം വേരോടുമേതോ ദൂരം
തിരികേ തിരികേ നേരറിഞ്ഞു തുഴയെ
ഓരോരോ കഥ മാറിയാടും കാലം
ഇനി അലയുകയായ് നൂലഴിഞ്ഞു വെറുതേ..

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
6
Average: 6 (1 vote)
Pakalo kanathe eriyum