ചായും വെയിൽ

ചായും വെയിൽ .
മുകിൽച്ചില്ലകൾ....

ചേക്കയില്ലാതനന്തമായ്
ആകാശവും....
രാവായി മെല്ലെയെങ്കിലും

ആരോ വരു-
ന്നിലമർമ്മരം പോൽ

ഏതോ പുലർ
ച്ചിറകാരവം പോൽ പ്രഭാതമായ്

കോട പോലെ മായ്കയായ്

ചൂടുകണ്ണീർ കല്ലിച്ചോ-
രോർമ്മകൾ
വീഴ്കയായ് 
ഉൾപ്പാതയിൽ
വെട്ടം! കിനാവെട്ടം ...
കാൺകയായപ്പാത നീളെയും

ചില കുഞ്ഞിപ്പച്ചപ്പിൻ ചോടുകൾ

പൂവിടാൻ മൊട്ടെന്ന പോൽ  
വെമ്പും കിശോരങ്ങൾ

ഗ്രീഷ്മം തരാം 
കാക്കക്കാലിൻ തണൽ

ശൈത്യങ്ങൾ കമ്പളവും

ആർക്കറിയാം 

മലർക്കാലമായ്
കനിക്കാലമായ്

പകലിൻ വാടിയിൽ 
പുതു തേൻകൂടുകൾ
ചുടും വേർപ്പുകൾ 
നെടുവീർപ്പുകൾ

ഇടയിൽ വീശിടും 
കിളികൾ കാറ്റുകൾ
പിന്നോട്ടു പായുകയായ്
 നേരോർമ്മകൾ
 
ആഴത്തിലാളുകയായ്
 വേരോർമ്മകൾ നിനവിൽ 

ഗ്രീഷ്മം തരാം 
കാക്കക്കാലിൻ തണൽ;

ശൈത്യങ്ങൾ കമ്പളവും

ആർക്കറിയാം 

കാത്തുകാത്തിരുന്നവൾ 
പല രാപകൽത്തീര-
ത്തേകയായ്
കൂട്ടിനായ് വർണ്ണാഞ്ചിതം

പുത്തൻ സന്ധ്യാനേരം...
മെല്ലെ മെല്ലെ ഉള്ളിൻ ചില്ലയിൽ

പല പക്ഷി/പ്രാണങ്ങൾ ചേക്കയായ്

കേൾക്കയായ് താരാട്ടുപോൽ
ലോകം നിലാലോലം...

ഗ്രീഷ്മം തരാം 
കാക്കക്കാലിൻ തണൽ;

ശൈത്യങ്ങൾ കമ്പളവും

ആർക്കറിയാം 
 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
6
Average: 6 (1 vote)
Chayum Veyil