പകൽക്കിളീ പകൽക്കിളീ
പകല്‍ക്കിളീ.. പകല്‍ക്കിളീ..
പാതിവഴിയില്‍ പാത തെറ്റി
പറന്ന മൈനയെ കണ്ടോ നീയാ..
പറക്കും പാവയെ കണ്ടോ നീയാ..
പറക്കും പാവയെ കണ്ടോ..
കണ്ണുപൊട്ടിപ്പൂവുകള്‍ വിടരും
കായലോരപ്പറമ്പില്‍
വെളിച്ചമെന്തെന്നറിയാതിഴയും
ഇളയ കിളിയെത്തേടീ..
അലഞ്ഞുവോ..... അലഞ്ഞുവോ
അവള്‍ അലഞ്ഞുവോ
വാടിത്തളര്‍ന്നുവോ തേങ്ങിക്കരഞ്ഞുവോ
മീനച്ചൂടിന്‍ നാവുകള്‍ നീളും
വീഥി നിഴലാലളന്നും
വസന്തമെങ്ങെന്നറിയാന്‍ കൊതിച്ചും
അലയുമിവനേ തേടീ..
അണയുമോ.... അണയുമോ
അവള്‍ അണയുമോ
ശ്രുതിയിണങ്ങുമോ.. കാലം കനിയുമോ..
(പകല്‍ക്കിളീ പകല്‍ക്കിളീ...)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Pakalkkilee Pakalkkilee
Additional Info
ഗാനശാഖ: