പടി പൂജ ചെയ്യുന്ന

പടിപൂജ ചെയ്യുന്ന പാദം പണിയുന്ന അടിയന്റെ മനസ്സൊരു ശബരിമല അവിടെ ഭഗവാന്റെ വിഗ്രഹമണിയുന്ന അഭൗമതേജസ്സിൻ കാന്തിയല

(പടിപൂജ)

വജ്രകാന്തായ നമഃ വജ്രകായായ നമ
വജ്രഭൂഷായ നമഃ
വാചാതീതായ നമഃ

സന്തതം ക്ലേശത്തിൻ കരിമല കേറുമ്പോൾ
ഏന്തിവിടുന്നവൻ നീ (സന്തതം)
തെറ്റുകുറ്റങ്ങളിൽ അടിയങ്ങൾ വീഴുമ്പോൾ
ഏറ്റിവിടുന്നവൻ നീ (തെറ്റുകുറ്റങ്ങളിൽ)

കല്യാണായ കാമേശായ
കാലകണ്ഠായ നമഃ
(പടിപൂജ)

പട്ടിണിപ്പാവത്തെ അന്നദാനപ്രഭോ ഊട്ടീടുന്നവൻ നീ (പട്ടിണിപ്പാവത്തെ)
പാട്ടിനാൽ അയ്യപ്പൻപാട്ടിനാൽ ഭവദുഃഖം
മാറ്റിയിടുന്നവൻ നീ (പാട്ടിനാൽ)
ഗൗരാംഗായ ഗോമേദായ ഗാനലോലായ നമഃ
(പടിപൂജ)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Padi pooja cheyyyunna

Additional Info