പാതിരാവിൻ നീലയമുനയിൽ

പാതിരാവിൻ നീലയമുനയിൽ

പാലപ്പൂ മണമൊഴുകി

സംഗമം കൊതിക്കുന്ന യുവഹൃദയങ്ങൾ

ശൃംഗാര ലഹരിയിൽ മുഴുകി

 

 

മന്മഥനേന്തുന്ന ശരങ്ങൾക്ക് മുൻപിൽ

മനസ്സുകൾ കീഴടങ്ങീ

മധുരമാമൊരു പരാജയം

മാസ്മരമാമൊരു രാഗലയം രാഗലയം

കരളിന്റെ കാതിൽ വിമൂകഭാഷയിൽ

കണ്ണുകൾ കഥ പറഞ്ഞൂ

ഹൃദയമിന്നൊരു പൊൻ ചഷകം

മായികമാമതിലമൃത കണം  അമൃത കണം

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Paathiraavin neelayamunayil

Additional Info

അനുബന്ധവർത്തമാനം