മുന്തിരിച്ചാറിനു ലഹരിയുണ്ടോ

മുന്തിരിച്ചാറിനു ലഹരിയുണ്ടോ

ചെന്തളിർ ചുണ്ടിലെ ചുംബനത്തോളം

മുന്തിരിച്ചാറിനു മധുരമുണ്ടോ മധുരമുണ്ടോ

 

 

പനിനീർപൂവിനു കാന്തിയുണ്ടോ

പവിഴം വിരിയും നിൻ പുഞ്ചിരിയോളം

പൂവിനു കാന്തിയുണ്ടോ

നുകരൂ പ്രിയനേ ഈ

ആനന്ദമധുരാസവം

നുകരൂ നുകരൂ പ്രിയനേ (മുന്തിരി...)

 

ഹേമന്തരാത്രിക്ക് കുളിരുണ്ടോ

താരുണ്യം പണിയുമെൻ പൂമേനിയോളം

രാത്രിക്കു കുളിരുണ്ടോ

നുകരൂ പ്രിയനേ ഈ

വാസന്ത മധു മഞ്ജരി

പുണരൂ പുണരൂ പ്രിയനേ (മുന്തിരി,..)

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Munthirichaarinu Lahariyundo

Additional Info

അനുബന്ധവർത്തമാനം