പാരിജാതം പൂത്തുനിൽക്കും
പാരിജാതം പൂത്തു നിൽക്കും മയിലാടും കരയിൽ
വരമഞ്ഞളാടി പള്ളി കൊള്ളും ശ്രീദേവീ നടയിൽ
ഉത്സവം തിരുവുത്സവം കൊടിയേറും യാമം
വിണ്ണിലും ഈ മണ്ണിലും കൊടിയേറും താളം
ദേവി തൻ ഉടവാളുമായ്
ഇരുകരയിലും വലിയൊരു ഘോഷയാത്രയായ് (പാരിജാതം..)
ചന്ദനം പെയ്യുമീ ചെമ്മാനക്കടവിൽ
മാരിവിൽ തോരണം ചാർത്തി പൊൻ പുലരി
പനിനീരിൽ പുതുമഴ പെയ്തു
പരിവാരം നൃത്തം ചെയ്തു ഈ ശുഭവേളയിൽ
കിഴക്കിനിപടവിൽ പ്രഭാതസൂര്യൻ
പറയെടുക്കാനായ് തെളിയുന്ന നേരം
ഉടവാളെഴുന്നള്ളുന്നൂ തിരുവിളക്കെഴുന്നള്ളുന്നൂ
കോമരം തുള്ളുമീ ഇലഞ്ഞിപ്പൂന്തണലിൽ
കൂപ്പുകൈ ചന്തമായ് കുരവ തേൻ മൊഴികൾ
മാനത്തെ അമ്പിളി നല്ലൊരു നാദസ്വരമേളം കേട്ട്
ചേലാടും നേരം
താലപ്പൊലിയോടെ നക്ഷത്രകൂട്ടം
താഴെ വന്നമ്പലനട പൂകും നേരം
ഉടവാളെഴുന്നള്ളുന്നൂ തിരുവിളക്കെഴുന്നള്ളുന്നൂ
ഉത്സവം തിരുവുത്സവം കൊടിയേറും യാമം
വിണ്ണിലും ഈ മണ്ണിലും കൊടിയേറും താളം
ദേവി തൻ ഉടവാളുമായ്
ഇരുകരയിലും വലിയൊരു ഘോഷയാത്രയായി