കണ്മണീ കളമൊഴീ
കണ്മണീ കളമൊഴീ ചിലമ്പണിഞ്ഞു വാ
പൊടിപൂരമായെടിയേ ശിവകാമി തൻ നടയിൽ
മാങ്കനിപ്പെണ്ണേ മാങ്കഴി പൊന്നേ
വില്ലെടുത്തു നീ തൊടുത്തു ചിരിയൊടു
ചെറുചുവടിളക്കടി
കണ്മണിയേ കളമൊഴിയേ ചാന്തണിഞ്ഞു പൂവണിഞ്ഞു
മുത്തുമണിചിലമ്പു ചാർത്തി വാ
പൊടിപൂരമായെടിയേ ശിവകാമി തൻ നടയിൽ
പൂനിലാവു പെയ്തലിഞ്ഞു കളിയരങ്ങിലാകെ
പത്മരാഗമന്ത്രവീണ പാടുകയായ് വീടും
നിന്നുടലാകെ വർണ്ണവസന്തം അഴകായ് കളിയാടി
നാമിരുപേരും സുഖസംഗീത പെരുമയിലാറാടി
ചെമ്പനീർ പൂവു പോൽ പൂക്കുമെൻ മാനസം
ഈ രാവു മായാതെ നിൻ പാട്ടു തീരാതെ തുടരേണം
വെല്ലെടുത്തു നീ തൊടുത്തു ചിരിയൊടു
ചെറുചുവടിളകടീ (കണ്മണീ..)
കാറ്റു വന്നു ചുറ്റി നിൽക്കും കോവിലിന്റെ മുന്നിൽ
നീ എനിക്കും ഞാൻ നിനക്കുമായ് ഉണരുക വീണ്ടും
സുന്ദരതാരം നീയെൻ വിരലിൽ മോതിരമായ് ചാർത്തി
വാർമുടിയഴകിൽ പൂതിരുകാനായ് അമ്പിളി വരവായ്
തങ്ക നൂൽക്കൊമ്പിൽ ഞാൻ കോർക്കുമീ താലി നിൻ
മാറത്തു ചാർത്തുന്ന നാൾ വന്നു ചേരുമ്പോൾ
മൊഴിയേണം മനസ്സിലെ മോഹം
ഇനി മിഴിയെടുത്തു നീ തൊടുത്തു ചിരിയൊടു
ചെറു ചുവടിളകു നീ സുന്ദരാ ചന്ദിരാ
സുന്ദരാ ചന്ദിരാ കുടപിടിച്ചു വാ മണി തളിരു നീ
ഇടനെഞ്ചിലെ കുളിരിൽ
മാങ്കനിപ്പെണ്ണേ മാർകഴിപ്പൊന്നേ
വില്ലെടുത്തു നീ തൊടുത്തു ചിരിയൊടും
ചെറുചുവടിളകടീ
കണ്മണിയെ കളമൊഴിയേ ചാന്തണിഞ്ഞു പൂവണിഞ്ഞൂ
മുത്തുമണി ചിലമ്പു ചാർത്തി വാ
പൊടിപൂരമായെടിയേ ശിവകാമി തൻ നടയിൽ