പാലരുവീ പാടി വരൂ
പാലരുവീ പാടിവരൂ
പാദസരം ചാർത്തി വരൂ (2)
കുറുമൊഴികളുമായ് ചിരിമണികളുമായ്
തീരങ്ങൾ നിൻ സ്നേഹതീർത്ഥങ്ങളിൽ
നീരാടുവാൻ കൊതിപ്പൂ (പാലരുവീ...)
സൗവർണ്ണസന്ധ്യക്കു സമ്മാനമായ്
സൗഗന്ധികപ്പൂവുമായ് വന്നുവോ
ആരോ നീ ആരോ (2)
കൗമാരസങ്കല്പ സംഗീതമോ
പൂമാരി പെയ്യുന്ന മന്ദാരമോ (പാലരുവീ...)
നിൻ മൗനപുന്നാഗപുഷ്പങ്ങളിൽ
ഇന്നേതു രാഗത്തിൻ തേൻതുള്ളികൾ
പോരൂ നീ പോരൂ (2)
നിൻ ചിപ്പിയിൽ വീണു മുത്താകുവാൻ
വിണ്ണിൽ നിന്നെത്തുന്ന നീർത്തുള്ളി ഞാൻ (പാലരുവീ...)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Paalaruvee paadivaroo