മാൻ കിടാവേ നിൻ നെഞ്ചും

മാൻ കിടാവേ
നിൻ നെഞ്ചും ഒരമ്പേറ്റു മുറിഞ്ഞെന്നോ (2)
ആ മുറിവിൽ തേൻ പുരട്ടാൻ ആരേ പോന്നു (മാൻ കിടാവേ..)

മണ്ണു കൊണ്ടോ പൊന്നു കൊണ്ടോ  നിൻ വിളക്കെന്നാകിലും
തൂവെളിച്ചം ഒന്നു പോലെ  പൂവിടുന്നു രണ്ടിലും
സ്നേഹനാളങ്ങളേ തേടും ദീപങ്ങൾ നാം
സ്നേഹദുഃഖങ്ങളെ  തേടും രാഗങ്ങൾ നാം (മാൻ കിടാവേ...)

വാസനപ്പൂ നീ ചിരിക്കൂ വാടിവീഴും നാൾ വരെ
നൊമ്പരത്തിൻ കൈപ്പുനീരും മുന്തിരിനീരാക്കുക
ദേവപാദങ്ങളെ തേടും തീർത്ഥങ്ങൾ നാം
തീർത്ഥമാർഗ്ഗങ്ങളിൽ  വീഴും മോഹങ്ങൾ നാം (മാൻ കിടാവേ...)

----------------------------------------------------------------
 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Maan Kidaave Nin Nenjum