ഒരു തണൽ ഞങ്ങൾക്ക്
ഒരു തണൽ ഞങ്ങൾക്ക് നൽകുവാൻ നീയെന്നും
എരി വെയിലിൽ കത്തുകയായിരുന്നു
ഒരു കുളിർ വെട്ടത്തിൽ കതിർ മണീ തേടുമീ
പറവകൾക്കാശ്രയമായിരുന്നൂ
ഒരു നീണ്ട യാത്രയിൽ ഞങ്ങൾ തൻ ദുഃഖത്തിൻ
ചുമടേറ്റിയൊപ്പം നടന്നു വന്നൂ
വിടവാങ്ങാനാവാതെ നിന്നൂ നിശ്ശബ്ദമാം
ഹൃദയബന്ധമോടെ തേങ്ങലോടെ (ഒരു തണൽ...)
ചിറകൊതുക്കുന്നിതാ ഞങ്ങൾ തൻ സ്വപ്നങ്ങൾ
അരിയ സുഖദുഃഖശാരികകൾ
ഇവരെയുറക്കുവാനിരുളിലേകാകിയായ്
ഇനിയാരുറങ്ങാതെ കാത്തിരിക്കും (ഒരു തണൽ..)
----------------------------------------------------------------------------
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Oru thanal njangalkk
Additional Info
ഗാനശാഖ: