ആകാശത്തിന് കീഴേ
ആകാശത്തിന് കീഴേ നീലാകാശത്തിനു കീഴേ
പച്ചപ്പട്ടില്‍ പലപല പൂക്കള്‍ തുന്നി വെച്ചതു പോലെ
കൊച്ച് കേരള നാട് ഈ കൊച്ച് കേരള നാട് (ആകാശത്തിന് )
മഞ്ഞണിമലകള്‍ കണ്ടു മടങ്ങിയ കിളിയേ കിളിയേ
മന്ദാകിനിയില്‍ കുളിച്ചു തൊഴുതൊരു കിളിയേ കിളിയേ
മഞ്ഞത്തെച്ചിപ്പൂവുണരും നിന്‍ കാവിലുല്‍സവമായ് ഈ
മന്ദാരതോപ്പിലല്ലോ നിന്‍റെ പൊന്നോണം (ആകാശത്തിന് )
കൊന്നകള്‍ സ്വര്‍ണ്ണക്കിങ്ങിണി ചാര്‍ത്തും തൊടിയില്‍ തൊടിയില്‍
പൊന്‍കണി വെള്ളരി കാഴ്ച വെക്കും വയലില്‍ വയലില്‍
കണ്ണീരുപ്പു കലര്‍ന്നാലും നിന്‍ ജീവനുല്‍സവമായ്
ഈ കസ്തൂരിമാവിലല്ലോ നിന്‍റെ പൊന്‍കൂട് (ആകാശത്തിന് )
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Aakashathinu keezhe
Additional Info
Year:
1993
ഗാനശാഖ: