ഒരു പൊന്‍കിനാവിന്റെ
ഓ.... ഒരു പൊന്‍കിനാവിന്റെ...
നറുമിന്നലൂഞ്ഞാലില്‍...
തുടി തുള്ളിയാടും ജീവിതമേ...
ഒരു പൊന്‍കിനാവിന്റെ നറുമിന്നലൂഞ്ഞാലില്‍...
തുടി തുള്ളിയാടും ജീവിതമേ...
ഒരു മാത്രയെങ്ങാനും പിടിവിട്ടു പോയെന്നാല്‍...
അടി തെറ്റി വീഴും താരകമേ ഹോയ്...
പലവഴി പാഞ്ഞണയും ചുടു കലികാലക്കാറ്റില്‍...
വെറുമൊരു മൺതരിയായ് സ്വയം ഇടറി നടക്കുകയോ...
ഒരു കാണാക്കൈച്ചരടില്‍ ഇനി ആരോ കോർത്തെറിയും
ചെറു കാനല്‍പമ്പരമായ് ഹേ... ഹേയ്...
ഒരു പൊന്‍കിനാവിന്റെ നറുമിന്നലൂഞ്ഞാലില്‍...
തുടി തുള്ളിയാടും ജീവിതമേ... ഹോയ്...
ഓരോ മോഹങ്ങള്‍... ഹേയ് നെഞ്ചില്‍ കെട്ടുന്നു....
മായാജാലപ്പീലിക്കൊട്ടാരം...
എന്തോ നേടാനും.... ഹേയ് ഏതോ നേടാനും...
മായാമന്ത്രത്തൂവല്‍ക്കൊട്ടാരം...
കാലം വീശും കോടക്കാറ്റേറ്റായുന്നൂ...
കാണാക്കണ്ണില്‍ കുഞ്ഞോളത്തില്‍ താഴുന്നൂ..
വര്‍ണ്ണങ്ങള്‍ ചാലിക്കും വാടാപ്പൂ കൂടാരം...
അടിമുടി ഉടയുമൊരരിയുടെയിടയിലെ മനസിനു പരിഹാസം...
ഒരു പൊന്‍കിനാവിന്റെ നറുമിന്നലൂഞ്ഞാലില്‍...
തുടി തുള്ളിയാടും ജീവിതമേ... ഹോയ്...
ഒരു മാത്രയെങ്ങാനും പിടിവിട്ടു പോയെന്നാല്‍...
അടി തെറ്റി വീഴും താരകമേ ഹോയ്...
ഓരോ വേഷങ്ങള്‍... ഓരോ ഭാവങ്ങള്‍...
ആരും കാണാ കള്ള തന്ത്രങ്ങള്‍...
ഓരോ കോലങ്ങള്‍... ഓരോ ജാലങ്ങള്‍...
താനേ തെന്നും ഞാണിന്മേല്‍ കളികള്‍...
അന്നന്നുണ്ണാന്‍ അന്നം തേടാന്‍ അമ്പമ്പോ...
ചില്ലിക്കാശിന്‍ എണ്ണം കൂട്ടാന്‍ അയ്യയ്യോ...
തക്കിടികള്‍... തരികിടകള്‍... അക്കിടികള്‍ അലമുറകള്‍
അപകടമടിപെടും അതിനുടെയിടയിലെ മനസിനു ശനിശാപം...
ഒരു പൊന്‍കിനാവിന്റെ നറുമിന്നലൂഞ്ഞാലില്‍
തുടി തുള്ളിയാടും ഓർമ്മകളേ....
ഇതുവഴി ഓടിവരൂ... കുളിരിന്‍ പീലിയുമായ്...
കടമിഴി മൂടിടുമെന്‍ കനവിനൊരുമ്മ തരൂ...
നീയെന്‍ കിനാക്കളില്‍ ഇന്നേതോ വസന്തമായ്...
നെഞ്ചില്‍ കൊളുത്തും ആരതികള്‍... ഹായ്....
ഒരു പൊന്‍കിനാവിന്റെ നറുമിന്നലൂഞ്ഞാലില്‍...
തുടി തുള്ളിയാടും ജീവിതമേ...
ഒരു മാത്രയെങ്ങാനും പിടിവിട്ടു പോയെന്നാല്‍...
അടി തെറ്റി വീഴും താരകമേ...