ഒരു നോവിൻ മാധുര്യം

ഒരു നോവിൻ മാധുര്യം നുണഞ്ഞുകൊണ്ടുമ്മറ,
പടിമേൽ തനിച്ചിന്നു ഞാനിരിയ്ക്കേ...
വെറുതേ നിന്നോർമ്മകൾ എന്തിനു വന്നെന്റെ
പടി വാതിലിൽ മുട്ടി വിളിച്ചിടുന്നു.. (2)

പകലാകെ നോൻപു നോറ്റമ്പലമുറ്റത്ത്
പതിവായി സന്ധ്യയും നീയുമെത്തീ..(2)
തൊഴുകൈ കുടന്നയിൽ പനിനീരും പൂക്കളും
പതിവായി തന്നു തിരിച്ചുപോയീ..
പിന്നെ ഒരു വർഷ സന്ധ്യയിൽ
മഴ മേഘമായി അവസാനയാത്ര പറഞ്ഞൂ..
( ഒരു നോവിൻ മാധുര്യം )

ഒരു വാക്കുപോലും ഉരിയാടിയില്ല,
ഒരു തുള്ളി മിഴിനീർ ഉതിർന്നു വീണില്ല..
വിടചൊല്ലും മിഴികളിൽ വിധി തീർത്ത വിരഹത്തിൻ
മഴ മേഘം പെയ്യുവാൻ നിന്നിരുന്നൂ..
അതു മാത്രമിന്നും മനസ്സിലുണ്ട്....
( ഒരു നോവിൻ മാധുര്യം )

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
oru novin maadhuryam