ഒരു നാളിതാ പുലരുന്നു

(M)ഒരു നാളിതാ പുലരുന്നു മേലെ
കനവായിരം തെളിയുന്നു താനേ
പുഴയായി നാം അലയുന്ന പോലെ
ചിരി തേടി വഴി ദൂരെ ദൂരെ.....
പൂങ്കാറ്റിനോടും പൂവല്ലികളോടും
കൊഞ്ചുകയായി നാം പതിയേ ...
പൂങ്കാറ്റിനോടും പൂവല്ലികളോടും
ചൊല്ലുകയായി നാം നിറയേ ......

ഒരു നാളിതാ പുലരുന്നു മേലെ
കനവായിരം തെളിയുന്നു താനേ..

(F)ഓരോരോ പാട്ടുമൂളി പൂങ്കിനാവിതാ
(M)എന്നരിയ മാനമേ മിഴിയിലാകവേ
കതിര് ചൂടുവാൻ വാ

(F)കാതോരം കാര്യമോതിവന്നു കാവുകൾ (M)എന്നരികെയായി നീ
മൊഴിയിലായിരം കുളിര് തൂകുവാൻ വാ ദിനംതോറും മുഖം താനേ
പിണങ്ങി മെല്ലെ നാം വിരൽ കോർത്തും മനം ചേർത്തും ഒരുങ്ങി നിന്നെ...

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Oru naalitha pularunnu