ഒരു മുത്തു വീണ്ടും കൊഴിഞ്ഞു
ഒരു മുത്തു വീണ്ടും കൊഴിഞ്ഞു കാലം
ഒരു ചിപ്പി കൂടി തകര്‍ത്തു
മയ്യത്തുകട്ടിലില്‍ ഒരു ജീവിതം കൂടി
ഉണരാത്ത നിദ്രയില്‍ വീണു
വിങ്ങിപ്പിടയും ഹൃദയവുമായ്
വിഷാദഗാനം പോലെ
മനസ്സിലെ അടഞ്ഞ വാതിലിനുള്ളില്‍
മനസ്സിലെ അടഞ്ഞ വാതിലിനുള്ളില്‍
മരവിയ്ക്കുകയല്ലേ സ്നേഹം മരവിയ്ക്കുകയല്ലേ
മതങ്ങളേ മനസ്സാക്ഷികളില്‍ മതിലുകള്‍ തീര്‍ക്കും
മതങ്ങളേ പറയൂ പറയൂ
ലാ ഇല്ലാഹ ഇല്ലള്ളാ ലാ ഇല്ലാഹ ഇല്ലള്ളാ
കബറുകള്‍ ചിതകള്‍ ശവമഞ്ചങ്ങള്‍
കാലം പോയാല്‍ കുഴിമാടങ്ങള്‍
കലിമകള്‍ കൂദാശകള്‍ മന്ത്രങ്ങള്‍
കലിമകള്‍ കൂദാശകള്‍ മന്ത്രങ്ങള്‍
കടമകള്‍ പലതല്ലേ എല്ലാം
പ്രഹസന മറയല്ലേ
മതങ്ങളേ മനസ്സാക്ഷികളില്‍ പുകമറ തീര്‍ക്കും
മതങ്ങളേ പറയൂ പറയൂ
ലാ ഇല്ലാഹ ഇല്ലള്ളാ.. ലാ ഇല്ലാഹ ഇല്ലള്ളാ..
(ഒരു മുത്തു വീണ്ടും................)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Oru Muthu veendum kozhinju
Additional Info
ഗാനശാഖ: