ഒരു മാത്ര നിൻ

ഒരു മാത്ര നിൻ
ചിരി നാളമെൻ
അഴലാഴിയിൽ
വെയിലാകവേ

ഇതു പ്രണയമോ?
കളവാണോ?
പറയൂ...
മിഴി തേടുന്നു ഞാൻ

~~

മുറിവാകും കിനാവോ
പേറുന്നൊരെന്നിൽ
നിലാക്കൈ വീണു

തുടു തെന്നൽ പൊതിഞ്ഞും
വിങ്ങൽ മറഞ്ഞും
മനം ചേലാർന്നു

വർണ്ണക്കാലമെന്നാണോ?
മധുവാം തലോടൽ പോലെ നീ..

ഇനി ജാലമെന്നാണോ?
ഇതൊരുദയമോ?
ഇരുളാണോ?
പറയൂ..
മിഴി തേടുന്നു ഞാൻ...

~~

പല ജന്മങ്ങളൊന്നിൽ
പണ്ടീ മുഖം ഞാൻ
കണ്ടതാണെന്നോ?

ഇനിയെന്നും സദാ വെൺതിങ്കൾ പളുങ്കായ്
മിന്നിടാമെന്നോ?

മുല്ലപ്പൂക്കളേ ചൊല്ലൂ..
മുടിമേലെയെത്താൻ നേരമോ?

മറുവാക്കു തേടുന്നോ...?

ഇത് വിടരുമോ?
കൊഴിയാനോ?
പറയൂ..
മിഴി തേടുന്നു ഞാൻ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Oru mathra nin

Additional Info

Year: 
2021