ഓർമ്മത്തോപ്പിൽ
മായില്ലല്ലോ മാൻമിഴിയാളേ മധുമാസം
എന്നകതാരിൽ പൊന്നൊളി തൂകും തവഹാസം
മാലേയപ്പൂങ്കാറ്റായ് നിന്നെ തഴുകുമ്പോൾ
ഓർമ്മത്തോപ്പിൽ ഓമൽ തുമ്പക്കുടമായി നീ
മായില്ലല്ലോ മാൻമിഴിയാളേ മധുമാസം
എന്നകതാരിൽ പൊന്നൊളി തൂകും തവഹാസം
മാലേയപ്പൂങ്കാറ്റായ് നിന്നെ തഴുകുമ്പോൾ
ഓർമ്മത്തോപ്പിൽ ഓമൽ തുമ്പക്കുടമായി നീ
ഹോ...
ശിശിര നിശ പുണരാൻ കനക് വിധു അണയേ തളരും ഒരു നോവിനാൽ
ഓ...
ഹൃദയദലമണിയും അരിയ ജലമണിയും
സ്മൃതിയിൽ ഉരുകുന്നൂ
എന്നാലും സ്നേഹസാന്ദ്രം നിൻ സാമീപ്യം പീലി നീ
എന്നാളും തോർന്നു തീരാ മാരി പോലെ പെയ്തിറങ്ങുന്നു
കൺമുന്നിൽ രൂപമാകാതെ കൈനീട്ടി തൊട്ടുപോകാതെ
ആത്മാവിൻ മന്ത്രണങ്ങൾ ഉള്ളിനുള്ളിൽ തന്ത്രി മീട്ടുന്നൂ
മായില്ലല്ലോ മാൻമിഴിയാളേ മധുമാസം
എന്നകതാരിൽ പൊന്നൊളി തൂകും തവഹാസം
മാലേയപ്പൂങ്കാറ്റായ് നിന്നെ തഴുകുമ്പോൾ
ഓർമ്മത്തോപ്പിൽ ഓമൽ തുമ്പക്കുടമായി നീ
Additional Info
ഫ്ലൂട്ട് |

