ഒന്നാനാം കുന്നെന്‍

ഒന്നാനാം കുന്നെന്‍ കരള്‍ക്കുന്നിന്മേല്‍
ഏഴഴകും ചൂടി നില്‍ക്കും പെണ്ണേ
ഞെട്ടില്‍ വിരിഞ്ഞു വിരിഞ്ഞു വരും
ഇത്തിരി വായ്ത്താരി പാടിത്തരാം
ഞാന്‍ പാടിത്തരാം
ഒന്നാനാം കുന്നെന്‍ കരള്‍ക്കുന്നിന്മേല്‍
ഏഴഴകും ചൂടി നില്‍ക്കും പെണ്ണേ

ഓലപ്പുരനീക്കീട്ടോടിടീക്കും
ചേലില്‍ കിനാവും കൊളുത്തിവയ്ക്കും
നാനാഴിപ്പൊന്നും പണവും നേടി
നാളേക്കൊരു നല്ല നാളെ തീര്‍ക്കും
ഒന്നാനാം കുന്നെന്‍ കരള്‍ക്കുന്നിന്മേല്‍
നീര്‍ക്കിളിപോലെയിരിക്കും പെണ്ണേ

മിറ്റത്തുകാലടി കാണ്മതിന്നായ്
ഒച്ചയൊരുവട്ടം കേള്‍പ്പതിന്നായ്
കാണാന്‍ കൊതിക്കുന്ന പൊന്മകനെ
എന്നുതരും നീ പൊന്നുമോനെ
ഒന്നാനാം കുന്നെന്‍ കരള്‍ക്കുന്നിന്മേല്‍
ഏഴഴകും ചൂടി നില്‍ക്കും പെണ്ണേ

ഓടിട്ടവീടും പൊന്‍പണവും
ഒന്നുമേ വേണ്ടെന്റെ പൊന്നേ വേണ്ടാ
ആണായിട്ടെന്നും നിന്നാല്‍ മതി
ഈ ആശയും പാശവും പങ്കുവയ്ക്കാന്‍

കടിഞ്ഞൂല്‍ കാലടി കാണ്മതിന്നായ്
കണ്ടകല്ലേലെല്ലാം നേര്‍ച്ചയിട്ടു
ഷാര്യവും തിണ്ണാരോം വാഴുന്നോരെ
ഇനി നിങ്ങള്‍ ചിതമായ് വരുത്തുകെല്ലാം

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
7
Average: 7 (1 vote)
Onnanam kunnen