ഈറന്‍ ഞൊറിയുന്ന
ഈറന്‍ ഞൊറിയുന്ന ഇതളുകളില്‍
നഗ്നലീലാലോലിത പ്രണവങ്ങള്‍
മദംകൊണ്ട താരുണ്യം
ഒരുപിടി സുരഭില ധന്യമന്ത്രം ചൊല്ലും
രതിസുഖ രാവിതു്
ഈറന്‍ ഞൊറിയുന്ന ഇതളുകളില്‍
നഗ്നലീലാലോലിത പ്രണവങ്ങള്‍
മുകിലുകള്‍ തളിര്‍ക്കുന്ന മുഗ്ദ്ധമാംപൂനിലാവില്‍
വസുന്ധര ഗന്ധര്‍വ്വവീണയായ് മാറി
ആലാപനങ്ങളായ്.....
ആലാപനങ്ങളായ് അമൃതസംഗീതമായ്
താളവും ലയവും നെയ്‌തെടുത്തു -ഞാന്‍ നെയ്‌തെടുത്തു
ഈറന്‍ ഞൊറിയുന്ന ഇതളുകളില്‍
നഗ്നലീലാലോലിത പ്രണവങ്ങള്‍
അഞ്ചിന്ദ്രിയങ്ങളും അഗ്നിയായ് പാടുന്ന
അരിയോരീ നിമിഷത്തിന്‍ ദാഹങ്ങളില്‍
തളിർ അസ്ഥികളില്‍ പൊന്‍കനലുകള്‍ ഉരുക്കഴിക്കും
അർത്ഥവും കാമവും കടഞ്ഞെടുത്തു
ഞാന്‍ കടഞ്ഞെടുത്തു
ഈറന്‍ ഞൊറിയുന്ന ഇതളുകളില്‍
നഗ്നലീലാലോലിത പ്രണവങ്ങള്‍
മദംകൊണ്ട താരുണ്യം
ഒരുപിടി സുരഭില ധന്യമന്ത്രം ചൊല്ലും
രതിസുഖ രാവിതു്
ഈറന്‍ ഞൊറിയുന്ന ഇതളുകളില്‍
നഗ്നലീലാലോലിത പ്രണവങ്ങള്‍