ഓണപ്പൂവിളിയിൽ ഊഞ്ഞാൽപ്പാട്ടുകളിൽ
ഓണപ്പൂവിളിയിൽ ഊഞ്ഞാല്പാട്ടുകളിൽ
ഓടം തുഴയൂ നീ ഓണപ്പൂത്തുമ്പീ
ആവണിവെട്ടത്തിലാറാടി
തേൻ കുടം ചൂടിയ പൂ തേടീ
പാറിപ്പോകും മലർത്തുമ്പീ
പാട്ടൊന്നു പാടാമോ
ഇത്തിരിത്തേനുണ്ട് പുത്തരിച്ചോറുണ്ട്
പാട്ടൊന്നു പാടാമോ
പാട്ടൊന്നു പാടാമോ
പൊൻ കുരുത്തോല തന്നൂഞ്ഞാലിൽ
ചെന്നിരുന്നാടുന്ന ചങ്ങാലീ
പുല്ലാങ്കുഴലു വിളിക്കുന്നു
പുത്തൻ പൊന്നോണം
പൂത്തടുക്കിട്ടു ഞാൻ പൂത്താലി കോർത്തു ഞാൻ
പോവല്ലേ പൂത്തുമ്പീ പോവല്ലേ പൂത്തുമ്പീ
(ഓണപ്പൂവിളിയിൽ..)
പുള്ളിയുടുപ്പിട്ട ചങ്ങാലീ
വെള്ളിലം കാവിലെ ചങ്ങാലീ
വെള്ളി വിളക്കു ചിരിക്കുന്നു
വിണ്ണിലെപ്പൂങ്കാാവിൽ
ഈ മലർപ്പൂങ്കാവിൽ
ഈ മലർമുറ്റത്ത് ഓമലേ നീ വന്നു
തുള്ളിക്കളിക്കൂല്ലേ തുള്ളിക്കളിക്കൂലേ
(ഓണപ്പൂവിളീ...)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Onappooviliyil
Additional Info
ഗാനശാഖ: