ഓംകാരരൂപനല്ലേ
ഓംകാരരൂപനല്ലേ ഔരസപുത്രനല്ലേ
ഓംകാരമൂര്‍ത്തിയല്ലേ ഐങ്കരസോദരനേ
എന്നെ തുണച്ചീടണേ എന്നില്‍ തെളിഞ്ഞീടണേ
അയ്യപ്പസ്വാമിയപ്പാ വില്ലാളിവീരനയ്യാ
ഏഴരില്‍ തോഴനല്ലേ പുണ്യം ചൊരിഞ്ഞോനല്ലേ
ഏണവിലോചനനേ പാപവിമോചകനേ
തൂമലര്‍ശോഭിതനേ നിത്യനിരാമയനേ
(എന്നെ തുണച്ചീടണേ )
പാരില്‍ പരാപരനേ നേരില്‍ നിരാമയനേ
പൂവില്‍ കെടാവിളക്കേ നാടിന്‍ മണിക്കുരുന്നേ
പാടിടുന്നേനയ്യാ നെയ്യഭിഷേകപ്രിയാ
(എന്നെ തുണച്ചീടണേ )
പാപവിമോചകനേ വില്ലാളിവീരനല്ലേ
മായാമനോഹരനേ പാര്‍വതിലാളിതനേ
ഗര്‍വ്വമൊടുക്കീടണേ കാര്‍ത്ത്യായനിസുതനേ
(എന്നെ തുണച്ചീടണേ )
അത്തല്‍ ഒഴിച്ചീടുവാന്‍ ഹൃത്തില്‍ എഴുന്നള്ളണേ
ഭക്തി വിളങ്ങീടുവാന്‍ കള്ളം ഒഴിച്ചീടണേ
ഉള്ളം തുറന്നീടുന്നേന്‍ പന്തളംബാലകനേ
(എന്നെ തുണച്ചീടണേ )
സന്താപനാശകനേ ലോകേശ്വരന്‍ വരണേ
സൗഭാഗ്യദായകനേ സര്‍വ്വേശ്വരാ തുണയ്ക്ക
ധരണിപാലകനേ മഹിഷി ഘാതകനേ
(എന്നെ തുണച്ചീടണേ )
കര്‍പ്പൂരദീപപ്രഭ നെയ്യു്വിളക്കിനും പ്രഭ
അയ്യപ്പസ്വാമിപ്രഭ തിരുവാഭരണം പ്രഭ
പൊന്നമ്പലം പ്രഭയാല്‍ പുഞ്ചിരിപ്പൊന്‍മയമായി
(എന്നെ തുണച്ചീടണേ )
ദേവാദിദേവകളാല്‍ പൂജിതനല്ലോ അയ്യന്‍
മാമുനിവൃന്ദങ്ങളാല്‍ സേവിതനല്ലോ അയ്യന്‍
സത്യസ്വരൂപമയ്യന്‍ മാമലവാസന്‍ അയ്യന്‍
(എന്നെ തുണച്ചീടണേ ) (3)
വരികൾ ചേർത്തത്.. മധുസൂദനൻ നായർ എസ്