മണികണ്ഠാ ശരണം

മണികണ്ഠാ ശരണം മണികണ്ഠാ

മലയേറി ഞങ്ങള്‍ വരവായി

(മണികണ്ഠാ )

മണ്ഡലം നോമ്പു് നോറ്റു മണികണ്ഠനെ ഭജിച്ചു

മാമലവാഴുന്നോന്‍ മനതാരില്‍ കുടികൊണ്ടു

കണ്ടൊന്നു കുമ്പിടാന്‍ സങ്കടം ചൊല്ലുവാന്‍ വരുന്നുണ്ടു

ഭഗവാനെ അവിടുന്നു തുണയ്ക്കണേ

(മണികണ്ഠാ )

 

കരിമല ഏറുമ്പോള്‍ മൃദുപാദം നോവുന്നു

ഹരിഹരസുതന്‍ എന്റെ ഉള്‍പ്പൂവില്‍ തുളുമ്പുന്നു

പ്രാര്‍ത്ഥിച്ചു പോയി ഞാന്‍ മായാമനോഹരാ

പാമരന്‍ മലയേറി വരുമ്പോള്‍ നീ കനിയണേ

(മണികണ്ഠാ )

 

അരവണപ്പായസം കുടിച്ചങ്ങു മയങ്ങുമ്പോള്‍

പരശതം പതിതന്മാര്‍ മലനാട്ടില്‍ അണയുമ്പോള്‍

ദാനവദാസകാ അവിടുന്നൊന്നുണരണേ

തമസ്സിന്റെ മറ നീക്കി തപസ്സേ നീ തെളിയണേ

(മണികണ്ഠാ )

 

കുഞ്ഞിളം മുകുളങ്ങള്‍ മൂര്‍ദ്ധാവില്‍ കുറിയിട്ടു

പൊന്നിളം പാദങ്ങള്‍ കാണ്മാനായി കണ്‍നട്ടു

വന്‍പുലിപ്പാലുമായി എത്തുന്നൊരയ്യനെ

എന്നിനി ഒരു നോക്കു കാണും എന്‍ ദേവനേ

(മണികണ്ഠാ )

 

അമ്പോറ്റിയെ വണങ്ങാന്‍ ഇല്ലായ്മകള്‍ ഉരക്കാന്‍

ഇടംനെഞ്ചം തുടികൊട്ടി മലവാസന്‍ മിഴി നീട്ടി

നെയ്യഭിഷേകം കൊണ്ടു നീ തൃപ്തനായി

ദുര്‍ഘടം ഒഴിവാക്കൂ ഓംകാരമൂര്‍ത്തയേ

(മണികണ്ഠാ )

 

പമ്പതന്‍ പുളിനത്തില്‍ അവതാരം ചിരിതൂകി

പമ്പതന്‍ ഓളങ്ങള്‍ താരാട്ടിന്‍ ശ്രുതി മീട്ടി

ചെങ്കതിര്‍ ശോഭയാല്‍ മണ്ഡലം ഒരുങ്ങിയോ

അയ്യനെ എതിരേല്‍ക്കാന്‍ പ്രകൃതി നീ വരുന്നുവോ

(മണികണ്ഠാ )

 

ലക്ഷോപലക്ഷങ്ങള്‍ ഭഗവാനെ നമിക്കുമ്പോള്‍

മണികണ്ഠന്‍ ഒരു മാത്ര എന്‍ ജീവനായെങ്കില്‍

എന്തിനീ മൗനം പങ്കജനേത്രനേ

ആശകള്‍ തികയുന്ന പ്രാണന്‍ അങ്ങെടുക്കുമോ

(മണികണ്ഠാ ) (4)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Manikanda saranam

Additional Info

അനുബന്ധവർത്തമാനം