ഓമലാളെ നിന്നെയോർത്ത്

ഓമലാളെ നിന്നെയോർത്ത്
കാത്തിരിപ്പിൻ സൂചിമുനയിൽ
മമകിനാക്കൾകോർത്ത്കോർത്ത്
ഞാന്‍  നിനക്കൊരുമാലതീർത്തു,

ജീവിതത്തിൻ സാഗരത്തിൽ
വിരഹ വേദനയും തുഴഞ്ഞ്
കണ്ടതില്ലാ നിന്നെ മാത്രം
കടലു നീയെന്നറിയുവോളം

പ്രണയ മഴയുടെ  നൂലിനറ്റം
പട്ടമായ് ഞാൻ പാറി പാറി
കണ്ടതില്ലാ നിന്നെയല്ലാ
തൊന്നുമീ പ്രപഞ്ചത്തിൽ

അസ്തമിക്കാൻ  വെമ്പിനിൽക്കും
സന്ധ്യയിൽ ഞാന്‍  കാത്തു നില്പൂ
തെന്നലായ് നീ പുൽകുമെങ്കിൽ
ചാർത്തിടാമീ ഹൃദയ മാല്യം

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Omalale ninne orthu

Additional Info

Year: 
2017
ഗാനശാഖ: