ഓമൽ കനവേ

ഓമൽക്കനവേ ..അൻപിൻ ചിരിയേ ...
എന്നുലകം നീ ഉയിരേ ...
ആദ്യം ഉലകിൽ കാണും മുഖമേ
എന്നിരുളിൻ പൗർണമിയേ

എൻ വാതിലിൽ നീയെത്തും രാവുകൾ
ചാഞ്ചാടിടാൻ നിൻ കയ്യൂഞ്ഞാലകൾ
ദാഹിപ്പൂ ഞാനേ

ഓരോ നോക്കിൽ നീ സാന്ത്വനമേ
മായാച്ചിത്രം നീ ഉൾച്ചുമരിൽ
പോകും ദൂരത്തിൻ മുള്ളുളെ
കാലിൽ കൊള്ളാതെ നീക്കിണേ
തേടും നിൻ മാറിൻ ചൂടെവിടേ
കുഞ്ഞിലത്താളുപോൾ മഞ്ഞിൽ 
വാടുന്നു ഞാൻ

വാനിൽ കാണും മാരിവിൽ
മെല്ലെ മെല്ലെ മാഞ്ഞുപോയ്
പതിയേ എൻ ജീവനിൽ 
കരിനിഴൽ വീണുപോയ്
ഏതോ പൊള്ളും തീക്കനൽ
ആറാതുള്ളിൽ ബാക്കിയായ്
ഉടയും വെൺചില്ലുപോൽ 
നുറുങ്ങി ഞാൻ ഏകനായ്

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Omal Kanave