ഓം നമശ്ശിവായ
ഓം നമശ്ശിവായ ഓം നമശ്ശിവായ
ഓം നമശ്ശിവായ
ദേവസേനാപതി സ്വാഗതം പ്രിയ
ദേവവധുവിനും സ്വാഗതം
അനഘന്റെ മലരേ അദ്വൈതപ്പൊരുളേ
അഗ്നി സംഭവനേ സ്വാഗതം (ദേവ..)
താരകനെക്കൊന്നു സുരചിത്തം വെന്നു നീ
മണ്ണിനും വിണ്ണിനും പൊന്നുണ്ണിയായ് നീ (2)
ഇന്ദ്രന്റെ വരം നേടി സുന്ദരീകരം നേടി
ചന്ദ്രക്കലാധരന്റെ ചിത് രൂപമായ് നീ
ശരവണഭവനേ പ്രിയ ഷണ്മുഖനേ സ്വാഗതം
ശിവനന്ദനനേ ഓംകാരപ്പൊരുളേ സ്വാഗതം
അഭിരാമച്ചിലങ്കകൾ അവിരാമമാടവേ
അപ്സരകന്യകൾ പൂമഴ പെയ്യവേ (2)
ഈരേഴു ദിക്കും നിൻ സൽ പ്രഭാകന്ദളം
ആ ചന്ദ്രതാരം നീ വാഴ്ക നിൻ ദേവിയും
ശരവണഭവനേ പ്രിയ ഷണ്മുഖനേ സ്വാഗതം
ശിവനന്ദനനേ ഓംകാരപ്പൊരുളേ സ്വാഗതം (ദേവ..)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Ohm namassivaya
Additional Info
ഗാനശാഖ: