നൃത്യതി തൃത്യതി

നൃത്യതി തൃത്യതി ജീവപ്രപഞ്ചം (2)
നൃത്യതി ഭാസുര ഭാവ പ്രപഞ്ചം
നൃത്യതി തൃത്യതി ജീവപ്രപഞ്ചം
സർഗ്ഗ സ്ഥിതി ലയ താള തരംഗിത
നിത്യ വിശാലതയിൽ (2) (നൃത്യതി...)

അഞ്ജലി മുകുളം വിടർന്നുലഞ്ഞൊരു
പൊൻ താമരയായീ (2)
ചഞ്ചല പദയുഗ ചാരുത ചമ്പക
തരുവിൻ തളിരായീ (2)
പ്രകൃതീ നിത്യ പ്രണയമയീ നിൻ
ഹൃദയം ചൊരിയും അമൃതം
കുയിലിൻ കളകൂജനമായ്  (നൃത്യതി...)

മധുകരമർമ്മരമുണർന്നുലഞ്ഞിടും
അശോകമഞ്ജരികൾ (2)
മഞ്ജുതരം നിൻ പദങ്ങൾ ചാർത്തിയ
പൊൻ നൂപുരമായീ (2)
പ്രകൃതീ സൗന്ദര്യവതീ നീയാം
അഭയം തിരയും പഥികൻ വരവായ്
ഹൃദയാഞ്ജലിയോടെ  (നൃത്യതി...)

-----------------------------------------------------------
 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Nrithyathi Nrithyathi

Additional Info

അനുബന്ധവർത്തമാനം