നീലാഞ്ജനമിഴിയിതൾ
നീലാഞ്ജനമിഴിയിതൾ നിറയും പൂവേ
നീയേതു വിഷാദസ്മൃതിയിലലിഞ്ഞൂ
നീയേതു വിഷാദസ്മൃതിയിലലിഞ്ഞൂ
നിന്നോടൊരു വാക്കുരിയാടാൻ
നിറമിഴികളിലുമ്മ വെയ്ക്കാൻ
മിഴിനീരൊപ്പാൻ
ചാഞ്ചക്കം നിന്നെ വലം വയ്ക്കും (2)
ചന്ദനക്കുളുർ ചാന്തു ചാർത്തിയ
കാറ്റിനെയറിയില്ലേ ഈ
കാറ്റിനെയറിയില്ലേ (നീലാഞ്ജന...)
ഏതോ വനവീഥിയിൽ നിന്നൊരു
സോപാനഗാനമുണർന്നു (2)
ശ്രീ താവും വനദേവതയുടെ
കോവിലിൽ നിന്നല്ലാ
ആത്മാവിൽ തിരുമുറിവുള്ളൊരു
പാഴ് മുള പാടുന്നു
പാഴ് മുള പാടുന്നു (നീലാഞ്ജന...)
കാണാക്കുയിൽ കാർക്കുയിൽ പാടും
ശ്രീരാഗം തഴുകും നേരം (2)
ആരോടും പറയാ മൊഴിയിലെ
നോവുകളാറുന്നു
മാറത്തെ കനിവു ചുരന്നൊരു
പാഴ് മുള പാടുന്നു
പാഴ് മുള പാടുന്നു (നീലാഞ്ജന...)
------------------------------------------------
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Neelanjana mizhiyithal