നിശാഗന്ധീ നിശാഗന്ധീ
നിശാഗന്ധീ - നിശാഗന്ധീ
എന്നുമെന്നോർമ്മതൻ പൂപ്പാലികയിൽ
നിൻ മന്ദഹാസം വിരിഞ്ഞു നിൽക്കും
(നിശാഗന്ധീ..)
എന്നനുരാഗത്തിൻ രത്നകിരീടം
എന്തിനോ നിന്നെ ഞാൻ ചാർത്തി
എന്മനസങ്കൽപസിംഹാസനത്തിലെ
സൗന്ദര്യറാണിയായ് നീയിരുന്നു
(നിശാഗന്ധീ..)
എൻ വഴിത്താരയിൽ വേദന നീട്ടിയ
പൊൻതിരി നാളമായ് നിന്നു നീ
മന്നിലെ കഥകൾക്കു പൂർണ്ണത നൽകുവാൻ
എന്നുമീക്കണ്ണീർത്തുള്ളി വേണം
(നിശാഗന്ധീ..)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Nishagandhee (Happy)