ഒരു പളുങ്കുപാത്രം

ഒരുപളുങ്കുപാത്രം തൊഴുകലോടേറ്റുവാങ്ങാന്‍
കരളിലെന്‍ മോഹങ്ങള്‍ തപസ്സിരിപ്പൂ

ഒരു പളുങ്കുപാത്രം പ്രിയതോഴനെനിക്കേകും
ഒരു ഭാഗ്യനിമിഷം ഞാന്‍ കൊതിച്ചുനില്‍പ്പൂ

മയില്‍പ്പീലിപോലെയൊരു മഴവില്ലുപോലെ
വണ്ണമധുരം നിന്‍ ഹൃദയത്തിന്‍ പളുങ്കുപാത്രം
മലര്‍മാസ സുഗന്ധവും പനിനീരില്‍ കുളിര്‍മയും
കലര്‍ന്നെഴും നിന്റെയോമല്‍ പളുങ്കുപാത്രം

പറയൂ നിന്‍ ഹൃദയത്തിന്‍ പളുങ്കുപാത്രം നിറയെ
ചെറുതേനോ മുന്തിരിയോ കരിമ്പുനീരോ
പവിഴത്തിന്‍ നിറമാര്‍ന്നു പതഞ്ഞുയര്‍ന്നീടും നിന്റെ
അനുരാഗം പകര്‍ന്നേകും പളുങ്കുപാത്രം

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Oru palunku pathram

Additional Info

അനുബന്ധവർത്തമാനം