നിൻ കള്ളനാണം
Music:
Lyricist:
Singer:
Film/album:
നിൻ കള്ള നാണം കാണുമ്പൊളെന്നിൽ
നിറയുന്നു മായാ സുഖം (2)
നിൻ കള്ള നോട്ടം കാണുമ്പൊളെന്നിൽ
ഉതിരുന്നതേതോ സുഖം(2)
കിനാവിൽ നിലാവിൽ ഇളം കാറ്റു പോലെ
നീ വന്നു തഴുകുന്നുവോ
ഒളിഞ്ഞും തെളിഞ്ഞും ഒളികണ്ണെറിഞ്ഞും
നീ വന്നു പൊതിയുന്നുവോ..
( നിൻ കള്ള നാണം...)
പുഴപോലെയൊഴുകി പുളകങ്ങളേകി
പുതു മഴ രാവിന്റെ ചൂടറിഞ്ഞു
പുലർ മഞ്ഞു പോലെ എന്നെ പുണർന്നു
ഒടുവിൽ നിൻ നിർവൃതി ഞാനറിഞ്ഞു
എ ന്നെ ന്നും എൻ മെയ്യിൻ കാണാപ്പുറങ്ങൾ
കൊതിയോടെ മെല്ലെ നീ തൊട്ടുണർത്തി
ഇളം ചുണ്ടിനാലെൻ മുളം തണ്ടിലാകെ
നറു മണം നീ പടർത്തി..
( നിൻ കള്ള നാണം...)
ആലില കണ്ണിൽ വിരിയുന്ന മോഹം
അനുരാഗമാണെന്നു ഞാനറിഞ്ഞു
ആദ്യമായെന്നെ നീ തൊട്ട നേരം
ആനന്ദമെന്തെന്നു ഞാറിഞ്ഞു
ആരും കൊതിക്കുന്നൊരാമ്പലെ നിന്നെ
ആലോലമാട്ടി ഞാനോമനിച്ചു..
ആ വിരൽ കൊണ്ടെന്റെ പൂമേനിയിൽ നീ
നഖ ചിത്രമെഴുതി വച്ചു. .
( നിൻ കള്ള നാണം...)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Nin Kallanaanam