നിലാപ്പെതലേ - F

നിലാപ്പൈതലേ...
മിഴിനീര്‍മുത്തു ചാര്‍ത്തിയോ
കിളിത്തൂവൽപോല്‍
അലിവോലുന്ന കണ്‍പീലിയില്‍
ഇതളുറങ്ങാത്ത പൂവുപോലെ
നീ അരികില്‍ നില്‍പ്പൂ
തഴുകാം താന്തമായ്
(നിലാപ്പൈതലേ...)

മുളം തണ്ടായ് മുറിഞ്ഞ നിന്‍ 
മനം തഴുകുന്ന പാട്ടു ഞാന്‍
മറന്നേയ്ക്കു നൊമ്പരം 
ഒരു കുരുന്നു കുമ്പിളിലേകിടാം
കനിവാര്‍ന്ന സാന്ത്വനം
(നിലാപ്പൈതലേ...)

പറന്നെന്നാല്‍ തളര്‍ന്നു പോം 
ഇളം ചിറകുള്ള പ്രാവു നീ
കുളിർമഞ്ഞുതുള്ളി നീ 
മുകില്‍ മെനഞ്ഞ കൂട്ടില്‍ ഉറങ്ങുവാന്‍
വരികെന്റെ ചാരെ നീ‌
(നിലാപ്പൈതലേ...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Nilappaithale - F