കൊക്കിക്കുറുകിയും
കൊക്കിക്കുറുകിയും കുകുകുക്കു കൂകിയും
വെയിൽ കായും വെട്ടുക്കിളി കാടോരം
കൊത്തിപ്പെറുക്കിയും കുറുവാലിട്ടാട്ടിയും
പടകൂട്ടിപ്പായാനെന്തേ
കുഞ്ഞാറ്റക്കുഞ്ഞുങ്ങൾ കുരുവിക്കുരുന്നുകൾ
നിന്നെയൊരാളെയും പേടിച്ചിരിപ്പാണേ (കൊക്കിക്കുറുകിയും..)
മഴ പൊഴിയണ മലനിരയുടെ നെറുകയിലൊരു കൂട്ടിൽ
മനസ്സു നിറയെ വിരിയുമരിയ കനവുകളുടെ പാട്ടിൽ
മിന്നാരക്കുഞ്ഞുങ്ങൾ കൂത്താടും നേരം
മറ്റാരും കാണാതെ മിന്നലായ് വന്നു
ചെല്ലക്കിനാക്കൾ കുടഞ്ഞെറിഞ്ഞാൽ മിന്നാമിനുങ്ങികൾ മെല്ലെ വിതുമ്പൂലേ (കൊക്കിക്കുറുകിയും..)
അല നിറയുമൊരരുവിയിലൊരു ചെറുമണി മരനിഴലിൽ
വെയിൽ വിരിച്ച കസവു തുന്നുമരിയ ചിത്രശലഭം
മാമുണ്ണാൻ തേടുമ്പോഴോടിപ്പാഞ്ഞെത്തും
വാവാവേ പാടുമ്പോൾ ചായുറങ്ങും
മാറോടു ചേർത്തൊന്നു കൊഞ്ചിച്ചൂടെ
എല്ലാരും ചാഞ്ചാടുമുല്ലാസത്തെല്ലല്ലേ (കൊക്കിക്കുറുകിയും..)
-------------------------------------------------------------------------------------