നിലാ പൈതലേ

നിലാ പൈതലേ 
മിഴിനീർമുത്തു ചാർത്തിയോ
കിളിത്തൂവൽ പോൽ 
അലിവോലുന്ന കൺപീലിയിൽ
ഇതളുറങ്ങാത്ത പൂവുപോലെ
നീ അരികിൽ നില്പൂ
തഴുകാം താന്തമായ്

മുളം തണ്ടായ് മുറിഞ്ഞ നിൻ
മനം തഴുകുന്ന പാട്ടു ഞാൻ
മറന്നേയ്ക്കു നൊമ്പരം
ഒരു കുരുന്നു കുമ്പിളിലേകിടാം
കനിവാർന്ന സാന്ത്വനം

പറന്നെന്നാൽ തളർന്നു പോം
ഇളം ചിറകുള്ള പ്രാവു നീ
കുളിർ മഞ്ഞുതുള്ളി നീ
മുകിൽ മെനഞ്ഞ കൂട്ടിലുറങ്ങുവാൻ
വരികെന്റെ ചാരെ നീ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
9
Average: 9 (1 vote)
Nilaa Paithale