നെയ്യാമ്പൽപ്പൂവാണോ

നെയ്യാമ്പല്‍പ്പൂവാണോ മൃദുഹാസമാണോ
പ്രിയസഖി നീ മധുമാസമാണോ..

നെയ്യാമ്പല്‍പ്പൂവാണോ മൃദുഹാസമാണോ
പ്രിയസഖി നീ മധുമാസമാണോ
ചാഞ്ചാടും മീനാണോ തിരനോട്ടമാണോ
മാരന്റെ തിരനോട്ടമാണോ
നെയ്യാമ്പല്‍പ്പൂവാണോ മൃദുഹാസമാണോ
പ്രിയസഖി നീ മധുമാസമാണോ

തെന്നലില്‍ ഒരു തേന്‍‌കണം
മാനസത്തില്‍ മധുവിന്റെ സാഗരം
തോഴീ..മനസ്സിന്‍ മോഹം
നിന്നെത്തേടി പാടി പ്രേമഗാനം
കരിമിഴിയില്‍ കനവോ
നറുമൊഴിയില്‍ കുളിരോ
മധുരസമോ പറയൂ കളവാണീ
നെയ്യാമ്പല്‍പ്പൂവാണോ മൃദുഹാസമാണോ
പ്രിയസഖി നീ മധുമാസമാണോ
ആ...

രാഗവും അനുരാഗവും
ഒന്നായപ്പോള്‍ മണ്ണും വിണ്ണിന്‍ പൂവനി
മന്ദം ഹൃദന്തം ചൊല്ലി
നീയും ഞാനും ഒന്നായ്‌ത്തീര്‍ന്നുവല്ലോ
നിറമെഴുമെന്‍ നിനവില്‍
മലരണിയും വനിയില്‍
കതിരൊളിയോ പറയൂ പ്രിയതോഴാ

നെയ്യാമ്പല്‍പ്പൂവാണോ മൃദുഹാസമാണോ
പ്രിയസഖി നീ മധുമാസമാണോ
ചാഞ്ചാടും മീനാണോ തിരനോട്ടമാണോ
മാരന്റെ തിരനോട്ടമാണോ
നെയ്യാമ്പല്‍പ്പൂവാണോ മൃദുഹാസമാണോ
പ്രിയസഖി നീ മധുമാസമാണോ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Neyyambal poovano

Additional Info

Year: 
2001