കണ്ണുനീരിനെ പുഞ്ചിരിയാക്കാം

കണ്ണുനീരിനെ പുഞ്ചിരിയാക്കാം
പാഴ്മനസ്സിനെ പൂവനിയാക്കാം
ദുഃഖമേ പോയ് വരൂ ദൂരെ ദൂരെ നീ 
ദൂരെ ദൂരെ നീ
(കണ്ണുനീരിനെ...)

സ്വപ്നമല്ലയീ പാരില്‍ ജീവിതം
പൂക്കളാകണം കണ്ടകങ്ങളും 
സ്വര്‍ഗ്ഗമെന്ന മായ തേടി
എന്തിനലയണം
(കണ്ണുനീരിനെ...)

ഈ അനാഥമാം ജന്മവീഥിയില്‍
സ്നേഹമാകണം മാര്‍ഗ്ഗദീപിക 
ചിത്രവീണ സാന്ത്വനത്തിന്‍ 
ചിന്തു ചൊരിയണം
(കണ്ണുനീരിനെ...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kannuneerine punchiriyakkam

Additional Info

Year: 
2001