നീലക്കൂവളപ്പൂവുകളോ

നീലക്കൂവളപ്പൂവുകളോ 
വാലിട്ടെഴുതിയ കണ്ണുകളോ
മന്മഥന്‍ കുലയ്ക്കും വില്ലുകളോ 
മനസില്‍പ്പടരും വല്ലികളോ
കുനു ചില്ലികളോ
നീലക്കൂവളപ്പൂവുകളോ 
വാലിട്ടെഴുതിയ കണ്ണുകളോ

കരിവണ്ടുകളോ കുറുനിരയോ
കവിളില്‍ പൂത്തത് ചെന്താമരയോ
മധുരസ്വപ്നമാം മലര്‍ക്കിളി നീന്തും 
മദനപ്പൊയ്കയോ നുണക്കുഴിയോ - ഇത്
മദനപ്പൊയ്കയോ നുണക്കുഴിയോ
നീലക്കൂവളപ്പൂവുകളോ 
വാലിട്ടെഴുതിയ കണ്ണുകളോ

പകുതിതുറന്നനിന്‍ പവിഴച്ചിപ്പിയില്‍
പ്രണയപരാഗമോ പുഞ്ചിരിയോ
അധരത്തളിരോ ആതിരക്കുളിരോ
അമൃതോ മുത്തോ പൂന്തേനോ - ഇതില്‍
അമൃതോ - മുത്തോ - പൂന്തേനോ

നീലക്കൂവളപ്പൂവുകളോ 
വാലിട്ടെഴുതിയ കണ്ണുകളോ
മന്മഥന്‍ കുലയ്ക്കും വില്ലുകളോ 
മനസില്‍പ്പടരും വല്ലികളോ
കുനു ചില്ലികളോ

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
10
Average: 10 (1 vote)
Neelakkoovala poovukalo

Additional Info

അനുബന്ധവർത്തമാനം