ലൗവ് ബേർഡ്‌സ്
L-O-V-E -Love
Love Birds -Love Birds -Love Birds
ലല്ലലലം ലല്ലലലം -Love Birds
പുള്ളിച്ചിറകുരുമ്മി തുള്ളാട്ടം തുള്ളും
ലൗ ബേഡ്‌സ് വന്നേ പോ
(ലൗ ബേഡ്‌സ്..)
ആലിമാലി ആറ്റുകടവിൽ
താലിപീലി കല്പടവിൽ
കാറ്റും കൊണ്ടിളം വെയിലും കൊണ്ടേ
പാട്ടു പാടും കിളി കിളിയേ
കിളികിളിയേ വന്നേ പോ - വന്നേ പോ
കാട്ടിൽ പോകാം പൂക്കളിറുക്കാം
കാട്ടരുവിയിൽ മുങ്ങിക്കുളിക്കാം
അക്കരെത്താമരപ്പൊയ്കയിലെ
അരയന്നത്തിനെ കൊണ്ടും പോരാം
Love Birds -Love Birds -Love Birds
മിടുക്കിപ്പെണ്ണ് - കൊച്ചു മിടുക്കിപ്പെണ്ണ്
പാടും പഠിക്കും പ്രസംഗിക്കും - പക്ഷേ
പ്രേമിക്കാൻ പെണ്ണിനറിഞ്ഞു കൂടാ
മിടുക്കിപ്പെണ്ണ് കൊച്ചു മിടുക്കിപ്പെണ്ണ്
കാലത്തും വൈകിട്ടും സ്പെഷ്യൽ ട്യൂഷന്ന്
ലീലാമ്മ ടീച്ചറെ വേണം
വെറുതെയിരിക്കുമ്പോൾ പ്രേമലേഖനം
എഴുതിപ്പഠിക്കണം - ആ പ്രേമലേഖനം
എഴുതുമ്പോഴെന്റെ മേൽ വിലാസം മറക്കരുതേ
മറക്കരുതേ - മറക്കരുതേ - മറക്കരുതേ
L-O-V-E -Love