ഭാരതപ്പുഴയിലെ ഓളങ്ങളേ

ഭാരതപ്പുഴയിലെ ഓളങ്ങളേ - ഓളങ്ങളേ
പഴയൊരു പ്രേമകഥയോര്‍മ്മയില്ലേ - ഓര്‍മ്മയില്ലേ
ഭാരതപ്പുഴയിലെ ഓളങ്ങളേ - ഓളങ്ങളേ

പൊയ്പ്പോയ വസന്തത്തിന്‍ പുഷ്പവനത്തിലെ
കല്പവൃക്ഷത്തണലില്‍
പൊയ്പ്പോയ വസന്തത്തിന്‍ പുഷ്പവനത്തിലെ
കല്പവൃക്ഷത്തണലില്‍
സ്വപ്നങ്ങള്‍ കൊണ്ടൊരു കോവിലകം തീര്‍ത്ത
പച്ചിലക്കിളികളെ ഓര്‍മ്മയുണ്ടോ
പച്ചിലക്കിളികളെ ഓര്‍മ്മയുണ്ടോ
ഭാരതപ്പുഴയിലെ ഓളങ്ങളേ - ഓളങ്ങളേ

കാമുകനെ കിളി മറന്നേ പോയ്
കാലമാം ചോലയില്‍ തുഴഞ്ഞേ പോയ്
കാമുകനെ കിളി മറന്നേ പോയ്
കാലമാം ചോലയില്‍ തുഴഞ്ഞേ പോയ്
പൊട്ടിച്ചിരിക്കും വിധിയുടെ കയ്യിലാ -
ചിത്രത്തൂണുകള്‍ തകര്‍ന്നേപോയ്
ചിത്രത്തൂണുകള്‍ തകര്‍ന്നേപോയ്

ഭാരതപ്പുഴയിലെ ഓളങ്ങളേ - ഓളങ്ങളേ
പഴയൊരു പ്രേമകഥയോര്‍മ്മയില്ലേ - ഓര്‍മ്മയില്ലേ
ഭാരതപ്പുഴയിലെ ഓളങ്ങളേ - ഓളങ്ങളേ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Bharathappuzhayile olangale

Additional Info

അനുബന്ധവർത്തമാനം