നീലാംബരീ പ്രിയഭൈരവീ
Music:
Lyricist:
Singer:
Film/album:
നീലാംബരീ പ്രിയഭൈരവീ (2)
ആരോഹണം അതിമോഹനം (2)
നീയേകുമതിലേറെ സമ്മോഹഭാവം
(നീലാംബരീ...)
താരണിച്ചില്ലയിൽ ചാഞ്ചാടും
കാണാക്കടമ്പിന്റെ പൂമേടയിൽ
ആവണിത്തുമ്പികൾക്കാനന്ദം(2)
കാണാക്കടമ്പിന്റെ പൂമേടയിൽ
മായാമയൂരങ്ങളാകുന്നു നാം (2)
ദൂരെയഴകിൻ പീലിയുതിരും
മാരിമുകിലിൻ തേരിലുയരാം
വിണ്ണിന്റെ വെൺ തൂവൽ കൊണ്ടെ വരാം
(നീലാംബരീ,,..)
വാരിളം തിങ്കളെ താരാട്ടും
ആയിരം കൈകളിൽ അമ്മാനം(2)
മഞ്ഞിന്റെ പൂപ്പാടം മൂടി സ്വയം
മങ്ങുന്ന മായുന്ന നഗരങ്ങളിൽ (2)
താരനിരകൾ ഹേയ....പൊന്നു പൊതിയേ
ഹോ ഹോ..മിന്നി മറയാൻ തെന്നിയകലാൻ
ആലോലമതിലോല പൂന്തെന്നലായ്
(നീലാംബരീ...)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Neelaambari Priyabhairavi
Additional Info
ഗാനശാഖ: