കൈക്കുടന്ന നിറയെ
ഗമനിധ ധനിസാ ധനിരീസസ. .
കൈക്കുടന്ന നിറയെ തിരുമധുരം തരും
കുരുന്നിളം തൂവല്‍ കിളിപാട്ടുമായ്
ഇതളടർന്ന വഴിയിലൂടെ വരുമോ വസന്തം
കൈക്കുടന്ന നിറയെ തിരുമധുരം തരും
കുരുന്നിളം തൂവല്‍ കിളിപാട്ടുമായ്
ഇതളടർന്ന വഴിയിലൂടെ വരുമോ വസന്തം
കൈക്കുടന്ന നിറയെ തിരുമധുരം തരും
ഉരുകും വേനല്‍പ്പാടം കടന്നെത്തുമീ
രാത്തിങ്കളായ് നീയുദിക്കേ
ഉരുകും വേനല്‍പ്പാടം കടന്നെത്തുമീ
രാത്തിങ്കളായ് നീയുദിക്കേ
കനിവാര്‍ന്ന വിരലാല്‍ അണിയിച്ചതാരീ
കനിവാര്‍ന്ന വിരലാല്‍ അണിയിച്ചതാരീ
അലിവിന്റെ കുളിരാര്‍ന്ന ഹരിചന്ദനം
കൈക്കുടന്ന നിറയെ തിരുമധുരം തരും
കുരുന്നിളം തൂവല്‍ കിളിപാട്ടുമായ്
ഇതളട൪ന്ന വഴികൾ നീളെ വിളയും വസന്തം
കൈക്കുടന്ന നിറയെ തിരുമധുരം തരും
മിഴിനീര്‍ കുടമുടഞ്ഞൊഴുകി വീഴും
ഉള്‍പ്പൂവിലെ മൌനങ്ങളില്‍
മിഴിനീര്‍ കുടമുടഞ്ഞൊഴുകി വീഴും
ഉള്‍പ്പൂവിലെ മൌനങ്ങളില്‍
ലയവീണയരുളും ശ്രുതി ചേര്‍ന്നു മൂളാം
ലയവീണയരുളും ശ്രുതി ചേര്‍ന്നു മൂളാം
ഒരു നല്ല മധുരാഗ വരകീര്‍ത്തനം
കൈക്കുടന്ന നിറയെ തിരുമധുരം തരും
കുരുന്നിളം തൂവല്‍ കിളിപാട്ടുമായ്
ഇതളടർന്ന വഴിയിലൂടെ വരുമോ വസന്തം
കൈക്കുടന്ന നിറയെ തിരുമധുരം തരും
കുരുന്നിളം തൂവല്‍ കിളിപാട്ടുമായ്
ഇതളടർന്ന വഴികൾ നീളെ വിളയും വസന്തം
കൈക്കുടന്ന നിറയെ തിരുമധുരം തരും
1992 ലെ ഏറ്റവും നല്ല ഗാനരചനയ്ക്കുള്ള ഫിലിം ക്രിട്ടിക്സ് അവാർഡ് ഗിരീഷ് പുത്തഞ്ചേരിക്ക് വാങ്ങിക്കൊടുത്ത ഗാനം