നാദാംബികേ നിൻ

ആ.....
നാദാംബികേ നിൻ ശ്രുതികോകിലങ്ങൾ
എൻ മൗനമാകും ലയസാധകങ്ങൾ 
ആയിരം കനവുമേളതൻ 
ചെറുചില്ലു കൂടൊന്നു കൂട്ടി
ജന്മമാകും വീണതൻ 
നെഞ്ഞിൻ ഞരമ്പിൽ
നാദാംബികേ നിൻ ശ്രുതികോകിലങ്ങൾ
എൻ മൗനമാകും ലയസാധകങ്ങൾ

നോവെണ്ണുവാൻ എൻനൊമ്പരം  
കൈവിരൽത്തുമ്പു തേടുമ്പോഴും
ജീവിതം നല്കുമന്യസ്വരങ്ങൾ
തേങ്ങുമീ വീണയിൽ
മീട്ടാതെ മീട്ടും പാട്ടിന്റെ കൂട്ടിൽ
ഞാൻ വളർത്തും കുയിൽത്തേൻകിളി
ലല്ലലം പെയ്തു ചേക്കേറിയോ
നിൻ മനം നല്ല മാ*മനം
നാദാംബികേ നിൻ ശ്രുതികോകിലങ്ങൾ
എൻ മൗനമാകും ലയസാധകങ്ങൾ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Nadambike nin