മുത്തും മുത്തും കൊരുത്തും

 

മുത്തും മുത്തും കൊരുത്തും നക്ഷത്രങ്ങള്‍ പതിച്ചും (2)
നിനക്കായിട്ടൊരുങ്ങുന്നൊരു മുല്ലപ്പൂമ്പന്തല്‍
കൈയ്യും കൈയ്യും പിടിച്ചും മെയ്യും മെയ്യും തുടിയ്ച്ചും
വലം വച്ചു വരും നേരം കുളിരോ തേന്‍‌മഴയോ
നിന്‍ കരളിന്‍ ഉള്ളറയില്‍
നിന്‍ കരളിന്‍ ഉള്ളറയില്‍

മുത്തും മുത്തും കൊരുത്തും നക്ഷത്രങ്ങള്‍ പതിച്ചും
എനിയ്ക്കായിട്ടൊരുങ്ങുന്നൊരു മുല്ലപ്പൂമ്പന്തല്‍
കണ്ണില്‍ സ്വപ്നം വിതച്ചും ചുണ്ടില്‍ നാണം മുളച്ചും
വലം വച്ചു വരും നേരം കുളിരും തേന്‍‌മഴയും
എന്‍ കരളിന്‍ ഉള്ളറയില്‍
എന്‍ കരളിന്‍ ഉള്ളറയില്‍

പാലാഴിത്തിരപോലെ മനസ്സില്‍ പുളകം വിരിയുമ്പോള്‍ (2)
പൂവിതറും മണിയറയില്‍ നിന്നെ വിളിച്ചാലോ
പേടിച്ചു പേടിച്ചു കോണിലൊതുങ്ങും ഞാന്‍
നാണിച്ചു നാണിച്ചു കണ്ണടയ്ക്കും
എന്റെ മനസ്സിന്‍ വര്‍ണ്ണരഹസ്സില്‍ പുഷ്പബാണോത്സവം.
(മുത്തും മുത്തും കൊരുത്തും ...)

പൂമുല്ലക്കൊടിപോലെ സിരകള്‍ തമ്മില്‍ പിണയുമ്പോള്‍ (2)
താരുടലില്‍ തഴുകിയവന്‍ മാറോടണച്ചാലോ..
ലാളിച്ചു ലാളിച്ചു ലീലകളാടും ഞാന്‍
കാണാത്ത പൂരങ്ങള്‍ കണ്ടുറങ്ങും
പിന്നെ ഉഷസ്സിന്‍ വര്‍ണ്ണദളങ്ങള്‍ വന്നു പുണരും വരെ
(മുത്തും മുത്തും കൊരുത്തും ...)

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Muthum Muthum Koruthum

Additional Info

അനുബന്ധവർത്തമാനം