ഈ മലയില്‍ തളിരെല്ലാം

ഈ മലയില്‍ തളിരെല്ലാം കുളിരാകും
ഈ കുളിരില്‍ മനസ്സെല്ലാം മലരാകും
സങ്കല്പസങ്കേതങ്ങള്‍ സംഗീതസായാഹ്നങ്ങള്‍
ശ്രുതിപകരൂ സ്വരമുതിരൂ
ചൊടിയിതളിണകളിലവ നുകരൂ
ഈ മലയില്‍ തളിരെല്ലാം കുളിരാകും
ഈ കുളിരില്‍ മനസ്സെല്ലാം മലരാകും

മഞ്ഞിന്റെ കുഞ്ഞോളം മാറത്ത് ചൂടുന്ന
താഴ്വരയില്‍ താമസ്സിക്കും ചെല്ലക്കാറ്റേ
നിന്റെ വെണ്‍ചാമരം കൊണ്ടുവാ വാ വാ
തണുവൊഴുകും മലനിരകള്‍
നവമദഭരലയ സുഖജനകം
ഈ മലയില്‍ തളിരെല്ലാം കുളിരാകും
ഈ കുളിരില്‍ മനസ്സെല്ലാം മലരാകും

പൊന്നോലത്താമ്പാളത്താലങ്ങൾ കൈയ്യേന്തി
ഞങ്ങളെ നീ സ്വീകരിയ്ക്കൂ കൈതപ്പൂവേ
നിന്റെ സൗഗന്ധികം വാരിത്താ താ താ
നിശയണിയും കുളിരലയില്‍
യുവജനമനമൊരു രസചഷകം

ഈ മലയില്‍ തളിരെല്ലാം കുളിരാകും
ഈ കുളിരില്‍ മനസ്സെല്ലാം മലരാകും
സങ്കല്പസങ്കേതങ്ങള്‍ സംഗീതസായാഹ്നങ്ങള്‍
ശ്രുതിപകരൂ സ്വരമുതിരൂ
ചൊടിയിതളിണകളിലവ നുകരൂ
ഈ മലയില്‍ തളിരെല്ലാം കുളിരാകും
ഈ കുളിരില്‍ മനസ്സെല്ലാം മലരാകും

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
4
Average: 4 (1 vote)
Ee malayil thalirellaam

Additional Info

Year: 
1979

അനുബന്ധവർത്തമാനം