മുത്ത് നീ
മുത്ത് നീ മുല്ല മൊട്ടു നീ മുത്തമിട്ടു നിൻ മേലാകെ
പൊട്ടു നീ ചെല്ല പൊട്ടു നീ ചന്ദമിട്ടു നിൻ ചേലാകെ (2)
തത്തി തത്തി പാറും.. തത്തമ്മേ നീയാട്
കുക്കു കുക്കു കൂകി.. മുക്കുത്തിക്കിളി പാട്
എൻ കൂട്ടിൽ കൂട്
( മുത്ത് നീ മുല്ല മൊട്ടു നീ...)
വഴി ദൂരമൊഴുകുന്ന വാൽതാരകം നീ
ഇനിയെതു തിരി നിന്റെ വഴി കാട്ടുമോ
മിഴി തന്നിൽ എരിയുന്ന നിൻ മോഹമാകെ
നിറമാർന്ന നിറവാർന്നു നീ പായുമോ
മാലാഖ നീയേ...മഞ്ചാടി നീയേ
മാനത്തു നിന്നെ താരം നോക്കുന്നെ
നീ വായോ വായോ..
(മ്യൂസിക്) മുത്തമിട്ടു നിൻ മേലാകെ..
(മ്യൂസിക്) ചന്ദമിട്ടു നിൻ ചേലാകെ
അലിവോടെ വിരിയുന്ന പകലോടു കൂടെ
അഴകോടെ വിടരുന്ന ചിരിയാകുമോ
കഥ തേടിയലയുന്ന മുകിലോടു മെല്ലെ
പ്രിയമുള്ള കനവിന്റെ കഥ ചൊല്ലുമോ
പൂത്തുമ്പി പോലെ പൂങ്കാറ്റു മേലെ
അമ്മാനമാടാൻ കൂടെ പോരില്ലേ
നീ വായോ വായോ...
മുത്ത് നീ മുല്ല മൊട്ടു നീ മുത്തമിട്ടു നിൻ മേലാകെ
പൊട്ടു നീ ചെല്ല പൊട്ടു നീ ചന്ദമിട്ടു നിൻ ചേലാകെ
തത്തി തത്തി പാറും.. തത്തമ്മേ നീയാട്
കുക്കു കുക്കു കൂകി.. മുക്കുത്തിക്കിളി പാട്
എൻ കൂട്ടിൽ കൂട്....