മുന്തിരിപ്പൂവിന്റെ ശേലുള്ള മുത്തേ
മുന്തിരിപ്പൂവിന്റെ ശേലുള്ള മുത്തേ
ഖൽബിന്നുള്ളിൽ നീയാണു തത്തേ (2)
കരളിൽ പ്രണയം നോവുന്നു പൊന്നേ (2)
ഒരു വാക്ക് മിണ്ടാത്തതെന്തേ
എന്റെ നെഞ്ചോട് ചേരാത്തതെന്തേ
(മുന്തിരിപ്പൂവിന്റെ....)
പെരുമഴക്കാലത്ത്..
പെരുമഴക്കാലത്ത്....
ഒരു കുട ചൂടി നാം ഇടവഴി തോറും നടന്നതല്ലേ
ഇടിമിന്നൽ പേടിച്ച് നാണം മറന്നു നീ
അറിയാതെ എന്നെ പുണർന്ന നേരം
മഴ മാറി മാനം തെളിഞ്ഞൊരാ നേരത്ത്
നെഞ്ചിൽ നിന്നോടി മറഞ്ഞതെന്തെന്തേ
(മുന്തിരിപ്പൂവിന്റെ....)
പെരുന്നാളുകാലത്ത്..
പെരുന്നാളുകാലത്ത്...കടവത്തെ ചോലയിൽ
അത്തറു പൂശുവാൻ വന്നവളേ
കവിളിലെ മൊഞ്ചുള്ള മറുകിൽ അന്നു ഞാൻ
കൊതിയോടെ മുത്തം തന്ന നേരം
നഖമുന നീട്ടി നെഞ്ചിലായ് നുള്ളി നീ
കരഞ്ഞു കൊണ്ടോടി മറഞ്ഞതെന്തേ
(മുന്തിരിപ്പൂവിന്റെ....)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Munthirippoovinte Selulla Muthe
Additional Info
ഗാനശാഖ: