മോഹിച്ചില്ലേ മോഹിച്ചില്ലേ

മോഹിച്ചില്ലേ മോഹിച്ചില്ലേ ഈ നല്ല നാളേറേ


ദാഹിച്ചില്ലേ ദാഹിച്ചില്ലേ വണ്ടിന്റെ ചുണ്ടാകെ


നീ കളിയാടിയാടി വിടരില്ലേ


ഹോ നീ കുളിരോളമായി പടരില്ലേ


(മോഹിച്ചില്ലേ...)




വെണ്ണക്കല്ലിന്റെ കൊട്ടാരം കെട്ടാം


വെള്ളിച്ചോല കൊഞ്ചുമൊരു മേട്ടിൽ (2)


ഹേയ് കൊട്ടാരക്കെട്ടിനകത്തോ പട്ടു വിളങ്ങും തങ്കക്കട്ടിൽ


ചിങ്കാരക്കമ്പിളി കൊണ്ടേ വന്നു പുതയ്ക്കാൻ ഇഷ്ടം നെഞ്ചിൽ


ഇന്നല്ലേ ഇന്നല്ലേ പൂവമ്പൻ നമ്മിൽ ചേരും പൂക്കാലം


(മോഹിച്ചില്ലേ...)






സ്വപ്നത്തിൻ ചെപ്പിൽ മുത്തോ മിന്നുന്നേ


മാരിക്കാറു മായുമൊരു നാളിൽ (2‌)


ഹേയ് മാനത്തെ കല്ലുമെടുത്തൊരു


മാല കൊരുക്കാൻ മെല്ലെ മെല്ലെ


നാളത്തെ താമരമൊട്ടിനു പാലു കൊടുത്തോ മൗനം താനേ


വന്നില്ലേ വന്നില്ലേ പൂന്തേനും കൊണ്ടേ വീണ്ടും പൂക്കാലം


ആ..ആ.ആ ഇടവഴിയിൽ നിന്നൊരീച്ച പതുക്കെ


നടുതലയുള്ളൊരു പൂച്ച കിണറ്റിൽ


അമളിയിലേക്കുഴി ആന വിരണ്ടത്


കൊച്ചിക്കാരൻ പാച്ചനു പണിയായേ ആ..ആ..


(മോഹിച്ചില്ലേ...)




ആ..ആ.. കുടുകുടുവണ്ടി ചട പട വണ്ടി


കൂകി വിളിക്കണ ചക്കട വണ്ടി


അക്കരെയിക്കരെ ഓടി നടന്നിട്ടിങ്ങനെയിങ്ങനെ പായും തീവണ്ടി ആ.. ആ..(2)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Mohachille Mohachille

Additional Info

അനുബന്ധവർത്തമാനം